നിയമസഭാ തെരഞ്ഞെടുപ്പ് : പ്രകടനപത്രികകള്‍ പുറത്തിറക്കി മുന്നണികൾ

നിയമസഭാ തെരഞ്ഞെടുപ്പ് : പ്രകടനപത്രികകള്‍ പുറത്തിറക്കി മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് എല്‍ഡിഎഫും യുഡിഎഫും അവരുടെ പ്രകടനപത്രികകള്‍ ഒരേസമയം പുറത്തിറക്കി. ജനക്ഷേമവും വികസനവുമാണ് ഇരുമുന്നണികളും പ്രധാനമായി മുന്നോട്ട് വെക്കുന്ന വിഷയങ്ങള്‍.

Slide 1
Slide 2
Slide 3
Slide 4

എല്‍ഡിഎഫ് പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് പുറത്തിറക്കി. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തുമെന്നതും 2026–27 അധ്യയന വർഷം മുതല്‍ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നതുമാണ് പ്രധാന വാഗ്ദാനങ്ങൾ. പവർ കട്ട് ഇല്ലാത്ത കാലം തുടരുമെന്ന ഉറപ്പും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

അതേസമയം, യുഡിഎഫ് പ്രകടനപത്രിക രേവന്ത് റെഡ്ഢി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ്, സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി റബർ താങ്ങുവില 300 രൂപയാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി ഉയർത്തുമെന്നും യുഡിഎഫ് ഉറപ്പുനല്‍കി.

ഇരുമുന്നണികളും മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.