കൃത്യമായ ആസൂത്രണവും വകുപ്പുകളുടെ ഏകോപനവും ; ചരിത്രവിജയമായി മണ്ഡലകാലം

52 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തിയപ്പോൾ വരുമാനം 435 കോടി

കൃത്യമായ ആസൂത്രണവും വകുപ്പുകളുടെ ഏകോപനവും ; ചരിത്രവിജയമായി മണ്ഡലകാലം

ശബരിമല മണ്ഡലകാല തീർത്ഥാടനം കൃത്യമായ ആസൂത്രണത്തിന്റെയും സർക്കാർ വകുപ്പുകളുടെ ശക്തമായ ഏകോപനത്തിന്റെയും കരുത്തിൽ ചരിത്രവിജയമായി. ഇതുവരെ 52 ലക്ഷത്തിലധികം അയ്യപ്പഭക്തർ ദർശനം നടത്തിയതോടെ ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപയാണ് ലഭിച്ചത്.

ഭക്തർക്കായി സർക്കാർ ഒരുക്കിയ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ തീർത്ഥാടനം സുഗമമാക്കി. 2,600-ലധികം ടോയ്‌ലറ്റുകൾ സജ്ജമാക്കിയതോടൊപ്പം മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കി. നിലയ്ക്കലിൽ മാത്രം 10,500 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയതോടെ വാഹനത്തിരക്ക് ഗണ്യമായി കുറയുകയായിരുന്നു. സന്നിധാനത്ത് 20 ലക്ഷത്തിലധികം ഭക്തർക്ക് അന്നദാനവും നൽകി.

Slide 1
Slide 2
Slide 3
Slide 4

ആരോഗ്യ രംഗത്തും മികച്ച സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയത്. ഇ.സി.ജി, എക്കോ പരിശോധനകൾ ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങളോടൊപ്പം പമ്പയിലും സന്നിധാനത്തുമായി എഴുപതിലധികം കിടക്കകളുള്ള ആശുപത്രികളും പ്രവർത്തിച്ചു. പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തര ചികിത്സാ കേന്ദ്രങ്ങളും നാല് ആംബുലൻസുകളും സേവനമനുഷ്ഠിച്ചു.

Slide 1
Slide 2
Slide 3
Slide 4

സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും കാര്യക്ഷമമായി നടപ്പാക്കി. 18,741 പോലീസ് ഉദ്യോഗസ്ഥരുടെ സേവനത്തിനൊപ്പം വനം, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ 33 സർക്കാർ വകുപ്പുകളുടെ സംയുക്ത പ്രവർത്തനമാണ് ഇത്തവണത്തെ തീർത്ഥാടനത്തെ കൂടുതൽ സുഖകരമാക്കിയത്.