കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കോട്ടയം: അറ്റകുറ്റപ്പണികളും HT ടച്ചിങ് ക്ലിയറൻസ് ജോലികളും നടക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 22, ബുധനാഴ്ച) നിശ്ചിത സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
വൈദ്യുതി മുടങ്ങുന്ന മേഖലകളും സമയവും:
- കൂരോപ്പട സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – ആലിപ്പുഴ, കണ്ടൻകാവ്, അപ്പച്ചിപടി, മരോട്ടിപുഴ, മൂലേപീടിക ട്രാൻസ്ഫോർമർ പരിധികൾ (ഭാഗികം).
- ഭരണങ്ങാനം സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ – പാട്ടുപാറ ട്രാൻസ്ഫോർമർ പരിധി.
- പൈക സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ – വിളക്കുമാടം ബാങ്ക്, ചെമ്പകശ്ശേരി, വിളക്കുമാടം പമ്പ്, ചാത്തംകുളം ട്രാൻസ്ഫോർമർ പരിധികൾ.
- തെങ്ങണ സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – വക്കച്ചൻപടി, പ്ലാസിഡ്, ആറ്റുവാക്കേരി, രക്ഷാഭവൻ, കാണിക്ക മണ്ഡപം, ഇല്ലത്ത്പടി, വടക്കേക്കര ടെമ്പിൾ, വള്ളത്തോൾ, കുട്ടിച്ചൻ, അൽഫോൻസാ കോൺവെന്റ്, തൊമ്മച്ചൻമുക്ക്, നിർമ്മൽ ജ്യോതി ഹോസ്റ്റൽ ട്രാൻസ്ഫോർമർ പരിധികൾ.
- തീക്കോയി സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – തീക്കോയി ടി ഫാക്ടറി ട്രാൻസ്ഫോർമർ പരിധി.
- പൂഞ്ഞാർ സെക്ഷൻ: രാവിലെ 8 മുതൽ വൈകിട്ട് 5 വരെ – മണ്ഡപത്തിൽപാറ പരിധി.
- പൂഞ്ഞാർ സെക്ഷൻ: രാവിലെ 9 മുതൽ 12 വരെ – പൂഞ്ഞാർ ട്രാൻസ്ഫോർമർ പരിധി; രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – പത്താം മൈൽ പരിധി.
- മണർകാട് സെക്ഷൻ: രാവിലെ 10 മുതൽ വൈകിട്ട് 3 വരെ – ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേകബ് ബേക്കേഴ്സ് ട്രാൻസ്ഫോർമർ പരിധികൾ.
- നാട്ടകം സെക്ഷൻ: രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ – മഠത്തിൽകാവ്, ഷാജി മറിയപള്ളി ട്രാൻസ്ഫോർമർ പരിധികൾ (ഭാഗികം).
- ഈരാറ്റുപേട്ട സെക്ഷൻ: രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ – മരുതുംപാറ, കളപ്പുരപ്പാറ, ചേലക്കുന്ന് ട്രാൻസ്ഫോർമർ പരിധികൾ.
- പാമ്പാടി സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – പറുതലമറ്റം, പറുതലമറ്റം കുരിശുപള്ളി, ചേന്നംപള്ളി, കന്നുവെട്ടി, കോയിത്താനം ടവർ ട്രാൻസ്ഫോർമർ പരിധികൾ (ഭാഗികം).
- പുതുപ്പള്ളി സെക്ഷൻ: രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ – കല്ലുകാട്, കല്ലുകാട് കുരിശടി, ആർ.ബി. ലാബ്, ആർ.ബി. ജംഗ്ഷൻ, കൈതമറ്റം, സെമിനാരി ആനത്താനം ടവർ, ആനത്താനം മിൽ ട്രാൻസ്ഫോർമർ പരിധികൾ (ഭാഗികം).



