പി.എ. അമാനത്ത് ജില്ലാ പ്ലാനിംഗ് ഓഫീസർ
കോട്ടയം: ജില്ലാ പ്ലാനിംഗ് ഓഫീസറായി പി.എ. അമാനത്ത് ചുമതലയേറ്റു. ഇതുവരെ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
കോട്ടയം മൂലേടം സ്വദേശിയായ അമാനത്ത് കഴിഞ്ഞ 22 വർഷമായി ജില്ലാതല റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഔദ്യോഗിക കോംപയറിംഗ് നിർവഹിച്ചുവരുന്ന വ്യക്തിയാണ്. ഭരണപരമായും പൊതുപരിപാടികളിലെ അവതരണ മികവിലൂടെയും ശ്രദ്ധേയനായ അമാനത്തിന്റെ നിയമനം ജില്ലാ ആസൂത്രണ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.



