സിക്കിമിൽ തുരങ്ക അപകടം; കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി
കോട്ടയം: സിക്കിമിലെ നാംചിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി.
മണർകാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹൻ (43) ആണ് അപകടത്തെ തുടർന്ന് കാണാതായത്. 2010 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ (NHPC) ജോലി ചെയ്യുന്ന അനീഷ് നിലവിൽ റിമോട്ട് സെൻസിംഗ് വിഭാഗം മാനേജറാണ്.
തിങ്കളാഴ്ച തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. അനീഷിനായി രക്ഷാപ്രവർത്തനം തുടരുകയാണ്.




