യു.കെയിലെ യോർക്ക് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി; കട്ടപ്പനയുടെ അഭിമാനമായി റിങ്കു സെബാസ്റ്റ്യൻ
കട്ടപ്പന: ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ യു.കെയിലെ യോർക്ക് സർവകലാശാലയിൽ (University of York) നിന്ന് സ്കോളർഷിപ്പോടുകൂടി പി.എച്ച്.ഡി നേടിയ കട്ടപ്പന സ്വദേശിനി റിങ്കു സെബാസ്റ്റ്യൻ നാടിന്റെ അഭിമാനമായി.
കട്ടപ്പന ഈന്തുങ്കൽ സ്വദേശികളായ സെബാസ്റ്റ്യന്റെയും മോളിയുടെയും മകളാണ് റിങ്കു. പുറ്റടി കടന്തോട്ട് ജോസ് ആന്റണിയുടെയും മേഴ്‌സിയുടെയും മകനായ റ്റിൻസ് ജോസ് ആണ് ഭർത്താവ്.



