പുതിയ ചരിത്രമായി സ്ത്രീ വോട്ടർമാർ : 81.19% പേർ വോട്ട് രേഖപ്പെടുത്തി—സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.

പുതിയ ചരിത്രമായി സ്ത്രീ വോട്ടർമാർ : 81.19% പേർ വോട്ട് രേഖപ്പെടുത്തി—സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാർ സൃഷ്ടിച്ച പങ്കാളിത്തം പുതിയ ചരിത്രമായി മാറി. ആകെ സ്ത്രീ വോട്ടർമാരിൽ 81.19% പേർ വോട്ട് രേഖപ്പെടുത്തി—സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.

Slide 1
Slide 2
Slide 3
Slide 4

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആകെ 1,39,21,868 സ്ത്രീ വോട്ടർമാരിൽ 1,13,03,164 പേർ ബൂത്തിലെത്തി. മറുവശത്ത്, പുരുഷ വോട്ടർമാരുടെ പോളിംഗ് ശതമാനം 75.19% മാത്രമാണ്. ഇതോടെ, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള പോളിംഗ് വ്യത്യാസം ഏകദേശം 6 ശതമാനം ആയി. കണക്കുകൾ പരിശോധിക്കുമ്പോൾ, 13.6 ലക്ഷം അധികം സ്ത്രീകൾ ആണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീ വോട്ടർമാരുടെ ഈ വലിയ മുന്നേറ്റത്തിന് പിന്നിൽ മുന്നണികളുടെ വാഗ്ദാനങ്ങൾ, ക്ഷേമപദ്ധതികൾ, കൂടാതെ ശക്തമായ രാഷ്ട്രീയ ബോധവൽക്കരണവും പ്രധാന കാരണങ്ങളായിട്ടാണ് വിലയിരുത്തുന്നത്.

മുൻ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വളർച്ച ശ്രദ്ധേയമാണ്.

2021 നിയമസഭ തെരഞ്ഞെടുപ്പ്: 73.94%

2024 ലോക്സഭ തെരഞ്ഞെടുപ്പ്: 71.86%

ഇക്കുറി ഏകദേശം 10 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുമ്പ് സ്ത്രീകളുടെ പോളിംഗ് 80% കടന്നത് 1987ൽ (80.58%) മാത്രമായിരുന്നു.

അതോടൊപ്പം, പുരുഷ-സ്ത്രീ പോളിംഗ് ശതമാനത്തിൽ ഇത്ര വലിയ വ്യത്യാസം ഉണ്ടാകുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്.