അഗ്നിവീർ വായു റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ വ്യോമസേനയിലെ അഗ്നിവീർ വായു തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11 മണിവരെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ https://iafrecruitment.edcil.co.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം), ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാർഥികളുടെ റിക്രൂട്ട്മെന്റ് നടപടികൾക്ക് കൊച്ചിയിലെ നമ്പർ 14 എയർമെൻ സെലക്ഷൻ സെന്ററാണ് ചുമതല.
ഓൺലൈൻ പരീക്ഷ സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കും. യോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് നടപടിക്രമം ഉൾപ്പെടെയുള്ള വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് +91 9513253233, 011-25694209, 011-25699606, 0484-2427010, +91 9188431093 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. iafrecruitment@edcil.co.in എന്ന ഇ-മെയിൽ വിലാസത്തിലും സഹായം ലഭിക്കും.





