പതിനാറാം കേരള നിയമസഭ: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്
പ്രോ ടൈം സ്പീക്കർ ജി സുധാകരൻ്റെ മുന്നിൽ പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് നിയമസഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുമ്പാകെ ഇന്നലെ ലോക്ഭവനില്‍ ജി സുധാകരന്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വെള്ളിയാഴ്ച സ്പീക്കർ തെരഞ്ഞെടുക്കുന്നതുവരെ സഭാ നടപടികൾ പ്രോ ടേം സ്പീക്കറായ ജി സുധാകരൻ നിയന്ത്രിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങൾക്ക് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എംഎല്‍എയായിരുന്ന മുതിർന്ന അംഗം എന്ന നിലയിലാണ് ജി സുധാകരനെ പ്രോ ടേം സ്പീക്കറായി നിശ്ചയിച്ചത്.
ഇതിനിടെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാർ ഉടൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേരും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേർത്ത ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ചേരും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവിമാർ മുതൽ ഡിജിപി വരെ പങ്കെടുക്കും. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി, മയക്കുമരുന്ന് വ്യാപനം, ഗുണ്ടാ ആക്രമണങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും. പൊലീസ് മർദനങ്ങളുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടും യോഗത്തിൽ വ്യക്തമാക്കും.
മന്ത്രിമാരും വകുപ്പുകളും
വി ഡി സതീശൻ – പൊതുഭരണം, ധനം, നിയമം, തുറമുഖം
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്
സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി
കെ മുരളീധരൻ – ആരോഗ്യം, ദേവസ്വം
എ പി അനിൽകുമാർ – റവന്യൂ
പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം
എം ലിജു – എക്സൈസ്, സഹകരണം
റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം
ടി സിദ്ദിഖ് – കൃഷി
കെ എ തുളസി – പിന്നാക്ക ക്ഷേമം
ബിന്ദു കൃഷ്ണ – വനിതാ-ശിശുക്ഷേമം, തൊഴിൽ
ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം
പി കെ കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി
എൻ ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം
കെ എം ഷാജി – തദ്ദേശസ്വയംഭരണം
പി കെ ബഷീർ – പൊതുമരാമത്ത്
വി ഇ അബ്ദുൾ ഗഫൂർ – ഫിഷറീസ്
മോൻസ് ജോസഫ് – ജലസേചനം
അനൂപ് ജേക്കബ് – ഭക്ഷ്യ-സിവിൽ സപ്ലൈസ്
ഷിബു ബേബി ജോൺ – വനം
സി പി ജോൺ – ഗതാഗതം




