പരിക്കേറ്റവരുടെ പൂർണ്ണ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ഇടുക്കിയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ്
നിലവില്‍ ഒമ്പത് പേരാണ് മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കും. വീട് നഷ്ടമായവർക്ക് പുനരധിവാസം ഉറപ്പ് വരുത്തുമെന്നും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു
മഴക്കെടുതികളെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ജില്ലയിലെത്തിയ മന്ത്രി അടൂർമലയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശവും മണ്ണിടിച്ചിലുണ്ടായ ആലക്കോടും സന്ദർശിച്ചു.
തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തി മരിച്ച വീട്ടമ്മയുടെ ബന്ധുക്കളെയും കണ്ടു. ചവർണ്ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തി. ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി, റോയ് കെ.പൗലോസ് എം.എല്‍.എ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് , ജില്ലാ പൊലീസ് മേധാവി ഡോ,എ . നാസിം തുടങ്ങിയവരും പുലർച്ചെ മുതല്‍ തന്നെ രക്ഷാപ്രവർത്തനത്തില്‍ സജീവമായി പങ്കെടുത്തു.





