ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സമഗ്ര പരിഷ്കാരം; 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി പ്രഖ്യാപിച്ചു

ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സമഗ്ര പരിഷ്കാരം; 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി 'മൈ പൊലീസ് സ്റ്റേഷൻ' (My Police Station) പദ്ധതി ഓഗസ്റ്റ് 15 മുതൽ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സംവിധാനത്തിൽ നിർണായക മാറ്റം വരുത്തും. സംസ്ഥാനത്തെ 484 ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനുകളിൽ 419 സ്റ്റേഷനുകളുടെയും ചുമതല സബ് ഇൻസ്പെക്ടർമാർക്ക് (SI) കൈമാറും. കൂടുതൽ കേസുകളും ക്രമസമാധാന പ്രാധാന്യവുമുള്ള 64 സ്റ്റേഷനുകളിൽ മാത്രം സർക്കിൾ ഇൻസ്പെക്ടർമാർ (CI) എസ്.എച്ച്.ഒമാരായി തുടരും. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന്റെ ചുമതല ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും വഹിക്കുക.

Slide 1
Slide 2
Slide 3
Slide 4

ഇൻസ്പെക്ടർമാർ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറുന്നതോടെ മേൽനോട്ടത്തിനായി സംസ്ഥാനത്ത് 200 പുതിയ പൊലീസ് സർക്കിളുകൾ രൂപീകരിക്കും. സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

ഓഗസ്റ്റ് 15-നകം എല്ലാ പൊലീസ് സ്റ്റേഷനുകളും ഏകീകൃത നിറത്തിൽ പെയിന്റ് ചെയ്ത് നവീകരിക്കും. സ്റ്റേഷൻ പരിസരങ്ങളിലെ കാടുപിടിച്ച സ്ഥലങ്ങളും തുരുമ്പിച്ച തൊണ്ടി വാഹനങ്ങളും നീക്കം ചെയ്ത് ശുചീകരണവും പൂർത്തിയാക്കും.

പൊലീസിനെതിരായ പൊതുജന പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. നിലവിലുള്ള ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ കാര്യക്ഷമമായി പരിഷ്‌കരിക്കുകയും റേഞ്ച് ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ എല്ലാ മാസവും പൊതുജനങ്ങളുടെ ഫീഡ്‌ബാക്ക് ശേഖരിച്ച് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുകയും ചെയ്യും.

Slide 1
Slide 2
Slide 3
Slide 4

സി.ഐ., ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങളുമായുള്ള ആശയവിനിമയം, കീഴുദ്യോഗസ്ഥരുടെ കാര്യക്ഷമമായ മേൽനോട്ടം, സൈബർ കുറ്റകൃത്യങ്ങൾ നേരിടൽ എന്നിവയിൽ പ്രത്യേക പരിശീലനവും നൽകും.

Slide 1
Slide 2
Slide 3
Slide 4

പദ്ധതിയുടെ ഏകോപന ചുമതല എ.ഡി.ജി.പി (ക്രമസമാധാനം) വഹിക്കും. സംസ്ഥാന പൊലീസ് മേധാവി എല്ലാ മാസവും പദ്ധതിയുടെ പുരോഗതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സൗഹൃദപരമായും പൊലീസ് സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിയുടെ പ്രധാന ലക്ഷ്യം.