‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതി: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം ഇന്ന് മുതൽ

‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതി: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം ഇന്ന് മുതൽ

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 14) തുടക്കമാകുന്നു. പൊലീസിനെ കൂടുതൽ ജനകീയമാക്കുകയും സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുകയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘എന്റെ പൊലീസ് സ്റ്റേഷൻ’ (My Police Station) പദ്ധതിയുടെ ഭാഗമായാണ് പരിഷ്‌കാരങ്ങൾ.

സംസ്ഥാനത്തെ 484 ക്രമസമാധാന പൊലീസ് സ്റ്റേഷനുകളിൽ 419 സ്റ്റേഷനുകളുടെയും സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല ഇനി സബ് ഇൻസ്പെക്ടർമാർക്കായിരിക്കും. പ്രധാനപ്പെട്ട 64 സ്റ്റേഷനുകളിൽ മാത്രമാണ് ഇൻസ്പെക്ടർമാർ SHOമാരായി തുടരുക.

Slide 1
Slide 2
Slide 3
Slide 4

പൊലീസ് അന്വേഷണ രംഗത്ത് ശാസ്ത്രീയ രീതികൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം കസ്റ്റഡി മർദനം, അനധികൃത തടങ്കൽ തുടങ്ങിയവ ഒഴിവാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. പൊതുജനങ്ങളോട് മാന്യമായും സൗഹാർദപരമായും പെരുമാറുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകും.

സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളും രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആറുകളും ഡിജിറ്റൽ സംവിധാനത്തിലൂടെ ഡി.ജി.പിയുടെ നേതൃത്വത്തിൽ നിരീക്ഷിക്കും. ജനങ്ങളിൽനിന്ന് പ്രതിമാസ അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി റേഞ്ച് ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ പ്രത്യേക ഫീഡ്‌ബാക്ക് സംവിധാനവും ഒരുക്കും.

20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിച്ച് ശക്തിപ്പെടുത്തും. ലോൺ ആപ്പ് തട്ടിപ്പുകൾ ഉൾപ്പെടെയുള്ള പുതിയ കാലത്തെ സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനും പൊലീസ് സേനയെ കൂടുതൽ സജ്ജമാക്കും.

Slide 1
Slide 2
Slide 3
Slide 4

പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും മെച്ചപ്പെട്ട പൊലീസ് സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4