തിരുനക്കര ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

തിരുനക്കര ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റ് തകർന്നുണ്ടായ നിരവധി കുഴികൾ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ദുരിതമാകുന്നു. കഴിഞ്ഞ ആഴ്ചകളിൽ പെയ്ത കനത്ത മഴയിലാണ് ബസുകൾ കടന്നുപോകുന്ന ഭാഗത്തെ കോൺക്രീറ്റ് പ്രതലം കൂടുതൽ തകർന്നത്.

കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. ചില ഭാഗങ്ങളിൽ കോൺക്രീറ്റ് പൂർണമായി തകർന്നതോടെ ഇരുമ്പുകമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണ്. ഉയർന്നുനിൽക്കുന്ന കമ്പികൾ ബസുകളുടെ ടയറുകൾക്ക് ഭീഷണിയാകുന്നതായും ബസ് ജീവനക്കാർ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4

മലിനജലം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർക്ക് കുഴികൾ ഒഴിവാക്കി കടന്നുപോകാനും കഴിയാത്ത സ്ഥിതിയാണ്. ദിവസവും നൂറുകണക്കിന് ബസുകൾ കടന്നുപോകുന്ന പ്രധാന ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്.

സ്റ്റാൻഡിനുള്ളിലെ കുഴികൾ ഗർത്തങ്ങളായി മാറിയിട്ടും അവ അടയ്ക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ തകർന്ന കോൺക്രീറ്റ് ഭാഗങ്ങൾ അടിയന്തരമായി പുനർനിർമിക്കുകയും കുഴികൾ അടയ്ക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4