കോട്ടയം ജില്ലാതല ഓണാഘോഷം; ഓഗസ്റ്റ് 24 മുതൽ 28 വരെ എന്നും കലാപരിപാടികൾ

കോട്ടയം ജില്ലാതല ഓണാഘോഷം; ഓഗസ്റ്റ് 24 മുതൽ 28 വരെ എന്നും കലാപരിപാടികൾ

കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതൽ 28 വരെ എല്ലാ ദിവസവും വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. ജില്ലാ ഭരണകൂടം, ടൂറിസം പ്രമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ എന്നിവ പരിപാടികളിൽ പങ്കാളികളാകും. ജില്ലയിലെ കലാകാരന്മാർക്ക് കൂടുതൽ അവസരം നൽകുന്നതിനുള്ള പരിപാടികൾ ഉൾപ്പെടുത്താൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.

Slide 1
Slide 2
Slide 3
Slide 4

അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിച്ച ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും പൂർണമായി കരകയറിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ച് ഓണാഘോഷം മിതമായ രീതിയിൽ സംഘടിപ്പിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു.

ഓഗസ്റ്റ് 24ന് വൈകുന്നേരം സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, എ.ഡി.എം സോളി ആന്റണി, ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ പ്രതിനിധി അഡ്വ. ജെയ്സൺ ജോസഫ്, കോട്ടയം ആർ.ഡി.ഒ നിജു ജേക്കബ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ടി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4