ഛത്തീസ്ഗഢ് വിഷയം : കന്യാസ്ത്രീകൾക്ക് ജാമ്യം
എൻ ഐ ഐ കോടതിയുടേതാണ് വിധി
ന്യൂഡെൽഹി: ഛത്തീസ്ഗഡിൽ കഴിഞ്ഞ ഒൻപത് ദിവസമായി തടവിൽ കഴിയുകയായിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയെ ചേർന്ന സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കേസിന്റെ അന്വേഷണഘട്ടം ഇപ്പോഴും പ്രാഥമിക നിലയിലാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി പരിഗണിച്ചെങ്കിലും, കസ്റ്റഡി തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ കന്യാസ്ത്രീകൾ നിർബന്ധിത മതപരിവർത്തനം തുടരുമെന്നായിരുന്നു ബജ്രംഗ്ദൾ അഭിഭാഷകരടക്കം ജാമ്യത്തിന് എതിരായ വാദം.






