അക്രമകാരികളായ തെരുവുനായ്ക്കൾക്ക് ദയാവധം; സർക്കാർ മാനദണ്ഡങ്ങൾ പുറത്തിറക്കി

അക്രമകാരികളായ തെരുവുനായ്ക്കൾക്ക് ദയാവധം; സർക്കാർ മാനദണ്ഡങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച നടപടികൾക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക മാനദണ്ഡങ്ങൾ പുറത്തിറക്കി.

തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി നടപ്പാക്കേണ്ട വിവിധ നടപടികളും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. തെരുവുനായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുക, ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് നായ്ക്കളെ കൈമാറുക, തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ ശക്തമാക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

അപകടകാരികളായ നായ്ക്കളെ മാത്രമാണ് നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് ദയാവധത്തിന് വിധേയമാക്കുക. ഇതിനായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നാണ് നിർദേശം. നേരത്തെ രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിന് വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സർക്കാർ വ്യക്തമാക്കിയിരുന്നു.

തെരുവിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വാർഡിലും ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്താനും നിർദേശമുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തെരുവുനായ്ക്കൾ പ്രവേശിക്കുന്നത് തടയാൻ മതിൽ, വേലി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും നോഡൽ ഓഫീസറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപടികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിയമപരിരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

മനുഷ്യരുടെ സുരക്ഷയും മൃഗക്ഷേമവും ഒരുപോലെ പരിഗണിച്ചുകൊണ്ട്, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും തെരുവുനായ നിയന്ത്രണ നടപടികൾ നടപ്പാക്കുക.