കട്ടപ്പന നഗരത്തിൽ വൻ ഗതാഗത കുരുക്ക്
കട്ടപ്പന: കട്ടപ്പന നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. നഗരത്തിലെ പ്രധാന പാതകളിലെല്ലാം വാഹനങ്ങളുടെ തിരക്ക് രൂക്ഷമായി.
ഇടുക്കി കവല, സെൻട്രൽ ജംഗ്ഷൻ, പുളിയൻമല റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലാണ് വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഓണത്തിരക്ക് കൂടുന്നതിനനുസരിച്ച് നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്
പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണ്.നാളെ ഉത്രാട ദിനത്തിൽ തിരക്ക് ഇനിയും വർധിക്കുമെന്നതിനാൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ക്രമീകരണങ്ങൾ ആവശ്യമാണ്.





