ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. വിമാനത്താവളം വഴിയടക്കം യാത്ര ചെയ്യാൻ ശ്രമിച്ചാൽ കസ്റ്റഡിയിലെടുക്കാനാകും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ വേടൻ ഒളിവിലായതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കാനിരുന്ന ഓളം ലൈവ് സംഗീത പരിപാടി മാറ്റിവെച്ചു. പരിപാടിയെത്തുന്ന വേടനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് പദ്ധതി. മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണം തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ, ഇൻഫോപാർക്ക് എസ്എച്ച്ഒയുടെ ചുമതലയിൽ പുരോഗമിക്കുന്നു.






