റബ്ബർ കർഷകർക്ക് ആശ്വാസം; താങ്ങുവില കിലോയ്ക്ക് 250 രൂപയായി

റബ്ബർ കർഷകർക്ക് ആശ്വാസം; താങ്ങുവില കിലോയ്ക്ക് 250 രൂപയായി

സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനായി റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 50 രൂപ വർധിപ്പിച്ച് 250 രൂപയാക്കി സർക്കാർ ഉത്തരവിറക്കി.

Slide 1
Slide 2
Slide 3
Slide 4

റബ്ബർ ഉത്പാദന ചെലവ് ഗണ്യമായി വർധിച്ച സാഹചര്യത്തിൽ താങ്ങുവില ഉയർത്തണമെന്ന ആവശ്യം റബ്ബർ കർഷകരും വിവിധ റബ്ബർ ഉത്പാദക സംഘങ്ങളും ഏറെ നാളായി ഉന്നയിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ താങ്ങുവില വർധിപ്പിക്കുന്നതിന് തീരുമാനമായത്.

Slide 1
Slide 2
Slide 3
Slide 4

റബ്ബർ കർഷകരെ സഹായിക്കുന്നതിനായി നടപ്പാക്കുന്ന റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് സർക്കാർ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്.

2026 ജൂലൈ 3 മുതൽ നൽകുന്ന റബ്ബർ വിൽപ്പന ബില്ലുകൾക്കാണ് പുതിയ താങ്ങുവില ബാധകമാകുക.

താങ്ങുവില വർധന സംസ്ഥാനത്തെ ആയിരക്കണക്കിന് റബ്ബർ കർഷകർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഉത്പാദനച്ചെലവ് വർധിച്ചതും റബ്ബർ കൃഷിയുടെ ലാഭക്ഷമത കുറഞ്ഞതും മൂലം പ്രതിസന്ധി നേരിടുന്ന കർഷകർക്ക് പുതിയ തീരുമാനം സാമ്പത്തിക പിന്തുണ നൽകുമെന്നാണ് വിലയിരുത്തൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4