കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം, നേറ്റിവിറ്റി കാര്‍ഡ്: 60 ഇന പദ്ധതികളുമായി എല്‍ഡിഎഫ് പ്രകടനപത്രിക

മുഖ്യമന്ത്രി പിണറായി വിജയൻയാണ് പത്രിക പ്രകാശനം ചെയ്തത്.

കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം, നേറ്റിവിറ്റി കാര്‍ഡ്: 60 ഇന പദ്ധതികളുമായി എല്‍ഡിഎഫ് പ്രകടനപത്രിക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി വികസനം, സമത്വം, സാമൂഹ്യനീതി എന്നീ തലക്കെട്ടുകളിലൂന്നി 60 ഇന പദ്ധതികളടങ്ങിയ പ്രകടനപത്രിക എല്‍ഡിഎഫ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻയാണ് പത്രിക പ്രകാശനം ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4

‘നവകേരള നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം’ എന്ന തലക്കെട്ടിലാണ് പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ ₹3000 ആയി ഉയര്‍ത്തുക, അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കുന്നതിനായി കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം നടപ്പാക്കുക, ലൈഫ് മിഷന്‍ 2.0 വഴി സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കുക എന്നിവ പ്രധാന പ്രഖ്യാപനങ്ങളാണ്.

Slide 1
Slide 2
Slide 3
Slide 4

ആശാ പ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ആരോഗ്യരംഗത്ത് സാര്‍വത്രിക ആരോഗ്യപരിരക്ഷയും കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണവും നടപ്പാക്കും. സ്ത്രീകള്‍ക്ക് കുടുംബശ്രീ വായ്പ ₹20,000 കോടിയിലേക്ക് ഉയര്‍ത്തുകയും 50 ശതമാനം സ്ത്രീകള്‍ക്കും തൊഴില്‍ ഉറപ്പാക്കുകയും ചെയ്യും.

യുവാക്കള്‍ക്കായി പി.എസ്.സി വഴി കൂടുതല്‍ നിയമനങ്ങള്‍ നടത്തും. അഭ്യസ്തവിദ്യര്‍ക്ക് പലിശരഹിത വായ്പയും ‘കേരളത്തില്‍ പഠിച്ചാല്‍ ജോലി’ ഉറപ്പാക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. മൈക്രോ സംരംഭങ്ങള്‍ക്ക് പ്രത്യേക പദ്ധതികളും നടപ്പാക്കും.

പൗരത്വനിയമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ മറികടക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരും. മതനിരപേക്ഷത ഉറപ്പാക്കുന്നതിനൊപ്പം ന്യൂനപക്ഷ ആശങ്കകള്‍ പരിഹരിക്കാന്‍ ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും വ്യക്തമാക്കുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കും.

കുടിയേറ്റ കര്‍ഷകരുടെ പ്രശ്നപരിഹാരം, വന്യജീവി സംഘര്‍ഷം തടയാന്‍ പ്രത്യേക നിയമം, ജലസേചനവും കുടിവെള്ളവും എല്ലാവര്‍ക്കും ഉറപ്പാക്കല്‍, കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കല്‍ തുടങ്ങിയവയും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.

ടൂറിസം മേഖലയെ ശക്തിപ്പെടുത്തി 15 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും പവര്‍ കട്ട് ഇല്ലാത്ത വൈദ്യുതി വിതരണം തുടരുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ കേന്ദ്രീകൃത വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.