കനത്ത മഴ; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജാഗ്രത നിർദേശവുമായി ജില്ലാ കളക്ടർ

കനത്ത മഴ; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജാഗ്രത നിർദേശവുമായി ജില്ലാ കളക്ടർ

കോട്ടയം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്ടർ നിർദേശിച്ചു.

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി ചെറിയ തോതിൽ ഉരുള്‍പൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. തഹസിൽദാർമാരുടെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാസേനയും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ:

Slide 1
Slide 2
Slide 3
Slide 4

ജെ.ജെ. മർഫി സ്കൂൾ, എന്തയാർ

Slide 1
Slide 2
Slide 3
Slide 4

സി.എം.എസ്. എൽ.പി. സ്കൂൾ, കൂട്ടിക്കൽ

Slide 1
Slide 2
Slide 3
Slide 4

ശങ്കർ മെമ്മോറിയൽ സ്കൂൾ, ഇളംകാട്

തുഷാര ക്ലബ്, പെരുന്തുരുത്ത്

സി.എം.എസ്. എൽ.പി. സ്കൂൾ, മുണ്ടക്കയം

സെന്റ് ജോസഫ് ഹൈസ്കൂൾ, പുത്തൻചന്ത, മുണ്ടക്കയം

മഴ ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കാതെ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക നിർദേശങ്ങൾ മാത്രം പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.