യുപിഐ പേയ്‌മെന്റുകൾക്ക് ഇപ്പോൾ ചാർജില്ല; നിയമഭേദഗതി ഭാവിയിലെ തീരുമാനങ്ങൾക്കായി മാത്രം

യുപിഐ പേയ്‌മെന്റുകൾക്ക് ഇപ്പോൾ ചാർജില്ല; നിയമഭേദഗതി ഭാവിയിലെ തീരുമാനങ്ങൾക്കായി മാത്രം

ന്യൂഡൽഹി: യുപിഐ (UPI) പേയ്‌മെന്റുകൾക്ക് നിലവിൽ സാധാരണ ഉപയോക്താക്കൾ യാതൊരു അധിക നിരക്കും നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാർലമെന്റിൽ അവതരിപ്പിച്ച ടാക്‌സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്റ്) ബിൽ, 2026 പ്രകാരം ഡിജിറ്റൽ പേയ്‌മെന്റുകളിൽ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള നിയമപരമായ അധികാരം സർക്കാരിന് ലഭിക്കുന്നതാണ്.

ഈ ഭേദഗതി വഴി ഭാവിയിൽ ഏതൊക്കെ ഡിജിറ്റൽ ഇടപാടുകൾക്ക് സേവനനിരക്ക് ബാധകമാക്കണം, ഏതൊക്കെ ഇടപാടുകൾ ഒഴിവാക്കണം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരമാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. എന്നാൽ നിലവിൽ യുപിഐ ഇടപാടുകൾക്ക് പുതിയ ചാർജുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4

അതിനാൽ, സാധാരണ ഉപയോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും യുപിഐ ഇടപാടുകൾ ഇപ്പോഴും പൂർണമായും സൗജന്യമായി തുടരും. ഭാവിയിൽ സേവനനിരക്ക് സംബന്ധിച്ച് സർക്കാർ പ്രത്യേക തീരുമാനം എടുക്കുന്ന സാഹചര്യത്തിൽ മാത്രമേ പുതിയ മാറ്റങ്ങൾ നിലവിൽ വരികയുള്ളു.