കണയങ്കവയലിൽ പന്നിഫാമിന്റെ മറവിൽ മാലിന്യ നിക്ഷേപമെന്ന് പരാതി

കണയങ്കവയലിൽ പന്നിഫാമിന്റെ മറവിൽ മാലിന്യ നിക്ഷേപമെന്ന് പരാതി

കണയങ്കവയൽ: കൊയിനാട് പ്രദേശത്ത് പന്നിഫാം നടത്തുന്നതിനായി സ്വകാര്യ വ്യക്തിയിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. പന്നിഫാമിന് പകരം കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളിൽനിന്ന് മാലിന്യം എത്തിച്ച് തള്ളുന്നതായാണ് നാട്ടുകാരുടെ ആരോപണം.

രണ്ട് വലിയ കുഴികളെടുത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവയും ഇവിടെ തള്ളിയിട്ടുണ്ടെന്നാണ് പരാതി. മാലിന്യക്കുഴികളിൽനിന്നുള്ള മലിനജലം ഏകദേശം 200 മീറ്റർ അകലെയുള്ള തോട്ടിലേക്കും തുടർന്ന് അര കിലോമീറ്ററിൽ താഴെ ദൂരെയുള്ള അഴുതാ നദിയിലേക്കും എത്തുന്നതായി നാട്ടുകാർ പറയുന്നു. അഴുതാ നദിയിലൂടെ മലിനജലം പമ്പയിലും തുടർന്ന് കുട്ടനാട് മേഖലയിലും എത്താനുള്ള സാധ്യതയും ആശങ്ക ഉയർത്തുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4

രാത്രി 12ന് ശേഷമാണ് മാലിന്യം എത്തിച്ച് തള്ളുന്നതെന്നും നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പും മാലിന്യം നീക്കം ചെയ്യാൻ നിർദേശിച്ച് നാല് ദിവസത്തിനകം നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പാലിക്കാതെ മാലിന്യത്തിന് മുകളിൽ മണ്ണിട്ട് മൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.

മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

Slide 1
Slide 2
Slide 3
Slide 4