പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ഉറപ്പുവരുത്താൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം ; റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ

പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ഉറപ്പുവരുത്താൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം ; റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ

കോട്ടയം: പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ഉറപ്പുവരുത്തുക എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന് മനസിലാക്കി എല്ലാവരും അതിനായി മുന്നിട്ടിറങ്ങണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം–കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം–കൊച്ചി ഭദ്രാസനത്തിന്റെ മുപ്പതാമത് കൺവൻഷനോടനുബന്ധിച്ച് സഭയുടെ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ മാർത്തോമ്മാ വികസന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

മണ്ണ്, വായു, ജലം, തണ്ണീർത്തടങ്ങൾ എന്നിവ പൂർണമായും സംരക്ഷിക്കപ്പെട്ടാൽ മാത്രമേ അടുത്ത തലമുറകൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കൂ എന്നും അഭിവന്ദ്യ തിരുമേനി ഓർമ്മിപ്പിച്ചു.

വികസന സംഘം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഇക്കോളജിക്കൽ കമ്മീഷൻ കൺവീനർ റവ. ഡോ. വി. എം. മാത്യു മുഖ്യപ്രഭാഷണം നടത്തി.

കോട്ടയം–കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി. റവ. ഡോ. സാംസൺ ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. അലക്സ് ഏബ്രഹാം, വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോര കുര്യൻ, വികസന സന്ദേശം മാനേജിംഗ് കമ്മിറ്റി ചീഫ് എഡിറ്റർ ജോസി കുര്യൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം. എസ്. റോയി, പി. കെ. തോമസ്, രാജു ഏബ്രഹാം വെണ്ണിക്കുളം, റവ. ജോർജ് എം. കുരുവിള, റവ. സജു ശാമുവേൽ സി., റവ. സ്റ്റാൻലി തോമസ്, ബിജു നൈനാൻ മരുതുക്കുന്നേൽ, രാജു തോട്ടുങ്കൽ, മാത്യൂസ് പൊയ്കയിൽ, അന്നമ്മ മാത്യു, അജേഷ് ഏബ്രഹാം, വി. സി. തോമസ് എന്നിവർ പ്രസംഗിച്ചു.

ഭദ്രാസന വികസന സംഘം പ്രസിദ്ധീകരിക്കുന്ന ‘പാഥേയം’ എന്ന വികസന സന്ദേശ മാസികയുടെ പ്രകാശനം ഭദ്രാസന വികാരി ജനറൽ വെരി. റവ. ഡോ. സാംസൺ ജേക്കബ് അച്ചന് ആദ്യ കോപ്പി നൽകി അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു.

എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വികസന സംഘം ഭദ്രാസന കമ്മിറ്റി അംഗം അന്നമ്മ മാത്യുവിനെ അഭിവന്ദ്യ തിരുമേനി പൊന്നാട അണിയിച്ച് ആദരിച്ചു.