ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണം: ഫോറസ്റ്റ് പ്രോട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ
ഇടുക്കി: ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രോട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ. പ്രൊട്ടക്ഷൻ ഡ്യൂട്ടി, ടൂറിസം സെന്ററുകളിലെ സേവനം, കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ, കോടതി സംബന്ധമായ ഡ്യൂട്ടികൾ, വിവിധ തരം സെൻസസുകൾ, പ്ലാന്റേഷൻ ജോലികൾ, വി.എസ്.എസ്., ഇ.ഡി.സി. പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി അടിസ്ഥാന പ്രവർത്തനങ്ങളിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നവരാണ്.
തേക്കടി, ചിന്നാർ, മാങ്കുളം എന്നീ റേഞ്ചുകളിൽ നിലവിൽ നിരവധി ഒഴിവുകൾ നികത്താത്ത നിലയിലാണ്. ഈ സാഹചര്യത്തിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ ഒഴിവുകൾ ഉടൻ നികത്തി വനംവകുപ്പിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബിനോയി ജേക്കബ്, സെക്രട്ടറി എ. അൻവർ, ട്രഷറർ എസ്. ജിനീഷ് എന്നിവർ ആവശ്യപ്പെട്ടു.





