ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല

ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല

കോട്ടയം: അന്തർദേശീയ മയക്കുമരുന്ന് മാഫിയ കേരളത്തെ ശക്തമായി ലക്ഷ്യമിടുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് സർക്കാർ 'ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്' ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പാലാ ചാവറ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും കരയിലൂടെയും കടലിലൂടെയും ആകാശമാർഗവും കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നതായും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് ബുധനാഴ്ച 50 ദിവസം പൂർത്തിയാകുമ്പോൾ 7,600-ലധികം പേരെ അറസ്റ്റ് ചെയ്യുകയും 6,500-ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. മയക്കുമരുന്നിന് അടിമകളായ നിരവധി പേരെ ചികിത്സയ്ക്കും പുനരധിവാസത്തിനും വിധേയരാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിക്ക് മുമ്പ് സ്കൂൾ അങ്കണത്തിൽ ആഭ്യന്തര മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി.

Slide 1
Slide 2
Slide 3
Slide 4

ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കാരിന്റെ ഏറ്റവും അനിവാര്യമായ ഇടപെടലായാണ് ജനങ്ങൾ ഓപ്പറേഷൻ തൂഫാനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എം.എൽ.എ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, അഡ്വ. ഫിൽസൺ മാത്യൂസ്, അഡ്വ. ബിജു പുന്നത്താനം, ഫാ. പോൾസൺ ജോസഫ്, ഫാ. ജോബി അലക്സ്, സിബി പുത്തേട്ട് എന്നിവർ സംസാരിച്ചു.