തൃശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം: മരണസംഖ്യ 13 ആയി ഉയർന്നു

സംഭവത്തിൽ മജിസ്റ്റീരിയൽ തലത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ ആർഡിഒയ്ക്ക് അന്വേഷണ ചുമതല നൽകി

തൃശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം: മരണസംഖ്യ 13 ആയി ഉയർന്നു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഭീകര സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി. ഏകദേശം 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ഇന്നലെ ഉച്ചതിരിഞ്ഞ് 2.30ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. തുടർന്ന് നിരന്തരമായി പൊട്ടിത്തെറികൾ ഉണ്ടാകുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപ വീടുകളുടെ ജനൽചില്ലുകൾ തകർന്നു.

Slide 1
Slide 2
Slide 3
Slide 4

വെടിക്കെട്ടിനായി സംഭരിച്ചിരുന്ന വലിയ തോതിലുള്ള കരിമരുന്നാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി ഒരുക്കങ്ങൾ നടന്ന സ്ഥലമായിരുന്നു ഇത്.