പോലീസിനെ വെല്ലുവിളിച്ച ഒളിവുജീവിതത്തിന് വിരാമം; അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ

ഡിഐജി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ മിന്നൽ നീക്കത്തിലൂടെ പുലർച്ചെ 2.30 ന് കണ്ണൂർ ടൗണിലെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്

പോലീസിനെ വെല്ലുവിളിച്ച ഒളിവുജീവിതത്തിന് വിരാമം; അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: മാസങ്ങളായി പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന വിവാദനായകൻ അർജുൻ ആയങ്കി ഒടുവിൽ അറസ്റ്റിൽ. കണ്ണൂർ ടൗണിലെ ഫ്‌ളാറ്റിൽ നിന്നാണ് പുലർച്ചെ 2.30ഓടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ നടത്തിയ നിർണായക നീക്കത്തിലാണ് അറസ്റ്റ്. ആലുവ റൂറൽ എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കണ്ണൂർ ടൗൺ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അറസ്റ്റിന്റെ ഔദ്യോഗിക ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങളും കേരള പോലീസ് പുറത്തുവിട്ടു.

Slide 1
Slide 2
Slide 3
Slide 4

അറസ്റ്റിനിടെ നീലയും കറുപ്പും കലർന്ന ടീഷർട്ടും അതിന് മുകളിൽ നീല ഷർട്ടുമായിരുന്നു ആയങ്കിയുടെ വേഷം. പോലീസ് ഫ്‌ളാറ്റ് വളഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിക്കാതെയാണ് ഇയാൾ കീഴടങ്ങിയത്.

കാർ കണ്ടെത്തിയത് നിർണായകമായി 

ആയങ്കിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ കണ്ണൂരിൽ നിന്ന് ഇയാളുടെ കാർ കണ്ടെത്തിയത് നിർണായക വഴിത്തിരിവായി. വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ പരിശോധനകളും പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധനയുമാണ് ഒളിവുതാവളത്തിലേക്ക് പോലീസിനെ എത്തിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിലായിരുന്ന സഹോദരനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് സഹായകമായതായി സൂചനയുണ്ട്.

Slide 1
Slide 2
Slide 3
Slide 4

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റ് നിരീക്ഷണത്തിലാക്കിയ പോലീസ്, വിവരങ്ങൾ ചോർന്ന് പ്രതി വീണ്ടും താവളം മാറ്റാനുള്ള സാധ്യത ഒഴിവാക്കാൻ നീക്കങ്ങൾ അതീവ രഹസ്യമായി ആസൂത്രണം ചെയ്തു. പുലർച്ചെ ഫ്‌ളാറ്റ് വളഞ്ഞ് രക്ഷപ്പെടാനുള്ള വഴികളെല്ലാം അടച്ച ശേഷമാണ് പോലീസ് അകത്ത് പ്രവേശിച്ചത്.

തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക്

തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് എത്തിയ ആയങ്കി സാമൂഹിക മാധ്യമങ്ങളിലൂടെ പോലീസിനെതിരെ അധിക്ഷേപങ്ങളും ഭീഷണികളും തുടരുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ പിടികൂടുന്നതിനായി സംസ്ഥാനത്തെ വിവിധ പോലീസ് സംവിധാനങ്ങൾക്കിടയിൽ ഏകോപിതമായ അന്വേഷണം ശക്തമാക്കിയിരുന്നു.

അറസ്റ്റിലായ ആയങ്കിയെ തുടർനടപടികൾക്കായി ആലുവ റൂറൽ പോലീസിന് കൈമാറുമെന്നാണ് വിവരം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും സൈബർ ഇടങ്ങളിലൂടെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ആയങ്കിക്ക് ഒളിവിൽ കഴിയാൻ സാമ്പത്തികമായോ മറ്റ് തരത്തിലോ സഹായം നൽകിയവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്.മാസങ്ങളായി പോലീസിന് വെല്ലുവിളിയായി മാറിയ ഒളിവുജീവിതത്തിന് ഒടുവിൽ കണ്ണൂരിൽ വിരാമമിട്ടിരിക്കുകയാണ്.