ഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോം ഇളവ്; കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലും ധരിക്കാം

ഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോം ഇളവ്; കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലും ധരിക്കാം

ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ഇളവ് അനുവദിച്ച് പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. ഗർഭകാലത്ത് ഡ്യൂട്ടിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് കാക്കി സൽവാർ കമ്മീസും ഷാളും ധരിക്കാനും ഷൂസിന് പകരം സാൻഡൽ ഉപയോഗിക്കാനും അനുമതി നൽകി.

പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് പൊതുവായ യൂണിഫോം കോഡാണ് നിലവിലുള്ളത്. ഗർഭകാലത്ത് സാധാരണ പാന്റ്സും ഷർട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ സംബന്ധിച്ച് വനിതാ പൊലീസുകാരിൽനിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ഇതിന്റെ പശ്ചാത്തലത്തിലാണ് ഗർഭിണികളായ വനിതാ പൊലീസുകാർക്ക് കൂടുതൽ സൗകര്യപ്രദമായ വേഷം അനുവദിച്ച് യൂണിഫോം പരിഷ്കരിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഗർഭകാലത്ത് ജോലിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാം. നടപടി ഗർഭിണികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നിർവഹിക്കുന്നതിനുള്ള സൗകര്യം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.