പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളയാംകുടി തോപ്പില്‍ അനന്തു (22), ഇയാളുടെ അമ്മാവൻ നിർമലാസിറ്റി സൊസൈറ്റിപ്പടി വലിയപറമ്ബ് മുകളേല്‍ സത്യൻ (51) എന്നിവരാണ് പിടിയിലായത്.
കട്ടപ്പന സ്വദേശിനിയായ പതിനേഴുകാരിയെ അനന്തുവും സത്യനും ചേർന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ പെരുമ്ബളത്തേക്ക് കൊണ്ടുപോയത്.
കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.





