ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് : ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ വേദിയാകും

ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് : ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ വേദിയാകും

ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ നടക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കുമാരി മേഘ്‌ന മനോജ് ഗാനമാലപിക്കും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ. റോയി കെ. പൗലോസ് നിർവഹിക്കും.

ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4