നെടുങ്കണ്ടം ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.

നെടുങ്കണ്ടം ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.

നെടുങ്കണ്ടം: വേനലവധിക്കുശേഷം വീണ്ടും സ്‌കൂള്‍ തുറന്നതിന്റെ ആവേശത്തില്‍ വിദ്യാര്‍ഥികള്‍. നെടുങ്കണ്ടം ഉപജില്ലയിലെ സ്‌കൂളുകളിലെല്ലാം പ്രവേശനോത്സവം ഗംഭീരമായി നടന്നു. ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.

പ്രീ-പ്രൈമറിയിലേക്കും ഒന്നാം ക്ലാസിലേക്കുമായി എത്തിച്ചേര്‍ന്ന 221 കുരുന്നുകള്‍ക്കാണ് സ്‌കൂളില്‍ ഊഷ്മളമായ സ്വീകരണം ഒരുക്കിയത്. ഒന്നാം ക്ലാസിലേക്ക് മാത്രം 67 കുട്ടികള്‍ പ്രവേശനം നേടിയതോടെ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും സ്‌കൂള്‍ സ്വന്തമാക്കി.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മധു പോളച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജെന്‍സി മോള്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു.

കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. യശോദരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന അനില്‍കുമാര്‍, സ്‌കൂള്‍ ഹെഡ്‍മിസ്‌ട്രസ് ദീപാമോള്‍ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്തംഗങ്ങളായ സുനില്‍ കൊല്ലക്കാട്ട്, ഷിംല ബീവി, കെ.എന്‍. മധുസൂദനന്‍, അജി കുളത്തിങ്കല്‍, ബിജു കല്ലറക്കല്‍, സിബി എബ്രഹാം, ആവണി, രശ്മി ശ്രീജു, പി.എം. രഘു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.