കെ.കെ. റോഡിൽ പാറക്കഷണം വീണു; ഒഴിവായത് വൻ ദുരന്തം

കെ.കെ. റോഡിൽ പാറക്കഷണം വീണു; ഒഴിവായത് വൻ ദുരന്തം

പീരുമേട്: കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴയും കാറ്റും ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ രാത്രി യാത്ര അപകടകരമാകുന്നു. ചൊവ്വാഴ്ച രാത്രി 8.30 ഓടെ കോട്ടയം–കുമളി കെ.കെ. റോഡിൽ മുറിഞ്ഞപ്പുഴയ്ക്ക് സമീപം റോഡിലേക്ക് വലിയ പാറക്കഷണം ഉരുണ്ടുവീണു.

Slide 1
Slide 2
Slide 3
Slide 4

സംഭവസമയത്ത് ഇതുവഴി കടന്നുപോയ കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഉണ്ടായ പാറവീഴ്ച മൂലം കെ.കെ. റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ഏറെ നേരം വാഹനക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

വിവരമറിഞ്ഞെത്തിയ പീരുമേട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.