തേങ്ങാക്കൽ എസ്റ്റേറ്റ് തൊഴിൽ തർക്കത്തിന് പരിഹാരം: ഓണത്തിന് മുമ്പ് അഞ്ച് മാസത്തെ ശമ്പളം

തേങ്ങാക്കൽ എസ്റ്റേറ്റ് തൊഴിൽ തർക്കത്തിന് പരിഹാരം: ഓണത്തിന് മുമ്പ് അഞ്ച് മാസത്തെ ശമ്പളം

പീരുമേട്: എം.കെ. ജോൺ സക്കറിയ ആൻഡ് സൺസ് ഉടമസ്ഥതയിലുള്ള തേങ്ങാക്കൽ എസ്റ്റേറ്റിലെ തൊഴിൽ തർക്കത്തിന് പരിഹാരം കണ്ടെത്തി. 10 മാസത്തെ ശമ്പള കുടിശികയിൽ നിന്ന് അഞ്ച് മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് തൊഴിലാളികൾക്ക് നൽകാനും, ബാക്കി അഞ്ച് മാസത്തെ കുടിശിക സെപ്റ്റംബർ 30-നകം തീർപ്പാക്കാനുമാണ് ഉടമയും റിസീവറും സമ്മതിച്ചത്.

Slide 1
Slide 2
Slide 3
Slide 4

തൊഴിലാളികളിൽ നിന്ന് പിടിച്ചെടുത്തിട്ടും അടയ്ക്കാതിരുന്ന പി.എഫ് തുകയും ബാങ്ക് വായ്പകളുടെ അടവ് തുകയും ഓണത്തിന് മുമ്പ് തീർപ്പാക്കുമെന്ന് ഉടമ ഉറപ്പ് നൽകി. ശരാശരി 35,000 മുതൽ 40,000 രൂപ വരെയാണ് ഓരോ തൊഴിലാളിക്കും ശമ്പള കുടിശികയായി ലഭിക്കേണ്ടത്.

Slide 1
Slide 2
Slide 3
Slide 4

പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസർ ജി. പത്മഗിരീഷ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ ആർ. തിലകൻ, എം. തങ്കദുരൈ, ടി. സുന്ദർരാജ് (CITU), ആർ. വിനോദ് (AITUC), അഡ്വ. സിറിയക് തോമസ്, പി.കെ. രാജൻ (INTUC) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദുരിതത്തിലായിരുന്ന തൊഴിലാളികൾക്ക് ഓണക്കാലത്ത് ആശ്വാസം നൽകുന്നതിൽ തീരുമാനത്തെ തൊഴിലാളി സംഘടനകൾ സ്വാഗതം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4