പ്രാർത്ഥനകൾ വിഫലമാക്കി അനീഷ് മോഹൻ വിടവാങ്ങി.
കോട്ടയം ബ്യൂറോ
പ്രാർത്ഥനകൾ വിഫലമാക്കി അനീഷ് മോഹൻ വിടവാങ്ങി(43) സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും,നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനിലെ റിമോട്ട് സെൻസിങ് മാനേജരുമായ അനീഷ് മോഹൻ്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെത്തി.
പാമ്പാടി പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ്
അപകടവിവരം അറിഞ്ഞ് അനീഷിന്റെ കുടുംബാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ, അനീഷിന്റെ സഹോദരൻ എന്നിവരാണ് സിക്കിമിലെത്തിയത്.
ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001-04ൽ കോട്ടയം നാട്ടകം ഗവ കോളേജിൽ നിന്ന് ബിഎസ്സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി.
2026 മുതൽ സിക്കിമിൽ സേവനമനുഷ്ഠിച്ചുവരികയാണ്.പാമ്പാടി ഇല്ലിവളവിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്.
കാർത്ത്യായനി, ആരവ് എന്നിവരാണ് മക്കൾ,ശാസ്ത്രവിഷയങ്ങൾ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ച 'Scientific Malayali' യൂട്യൂബ് ചാനലിലൂടെ അനീഷ് നിരവധി മലയാളികൾക്ക് സുപരിചിതനാണ്.




