കോട്ടയം ജില്ലയിൽ ഇന്ന് വിവിധ മേഖലകളിൽ വൈദ്യുതി മുടങ്ങും
കോട്ടയം: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖല നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 23, വ്യാഴാഴ്ച) ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:
രാമപുരം സെക്ഷൻ: ആറാട്ടുപ്പുഴ, മരങ്ങാട് വളവ്, മരങ്ങാട് എം.എം.ജെ, മഞ്ചാടിമറ്റം – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃക്കൊടിത്താനം സെക്ഷൻ: കൊച്ചുപള്ളി, മണിമുറി, ചേരിക്കൽ, വളയംക്കുഴി കമ്പനി – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
പാമ്പാടി സെക്ഷൻ: അശോക് നഗർ, ഗ്രാമറ്റം, ഗ്രാമറ്റം എസ്.എൻ.ഡി.പി, ജോൺ ഓഫ് ഗോഡ് – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ (ഭാഗികമായി).
തീക്കോയി സെക്ഷൻ: തീക്കോയി പഞ്ചായത്ത് പടി ട്രാൻസ്ഫോർമർ പരിധിയിലെ ദീപ്തി സ്കൂൾ ഭാഗങ്ങൾ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കിടങ്ങൂർ സെക്ഷൻ: കൂവള്ളൂർക്കുന്നു, അയ്യംകാന, അയ്യംകാന 2, ഹൈ കെയർ ഗ്ലോവ്സ്, താരാമംഗലം – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പൂഞ്ഞാർ സെക്ഷൻ: ചെമ്മരപള്ളികുന്ന്, മണിയംകുന്ന് പമ്പ് ഹൗസ്, പനച്ചിപ്പാറ, വഴെമിൽ – രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ. ആലുംതറ – രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ.
മണർകാട് സെക്ഷൻ: കിഴക്കേടത്തു പടി, പണിക്കമറ്റം, പാരഗൺപടി, ഇടപ്പള്ളി, പാടത്തു ക്രഷർ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. വെണ്ണാശ്ശേരി, എരുമപ്പെട്ടി – ഭാഗികമായി.
തെങ്ങണ സെക്ഷൻ: നിറപറ, നിറനാഴി, ഡ്യൂറോ എക്സൽ – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ. പെരുമ്പനച്ചി, കൈതമറ്റം, ഉണ്ടക്കുരിശ്, കുറുമ്പനാടം, പുന്നാഞ്ചിറ, ഓവേലിപ്പടി, വഴിപ്പടി, മാന്നില 1, മാന്നില 2, പുളിയാംകുന്ന്, കാടഞ്ചിറ, ജെ.പി, ഓവേലിൽ പ്ലാസ (എസ്.ബി.ഐ തെങ്ങണ) – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പാലാ സെക്ഷൻ: മൂന്നാനി, കുപ്പി, കരുണ, ഐ.എം.എ, റോട്ടറി ക്ലബ്, കൊച്ചിടപ്പാടി, കവീക്കുന്ന്, ചീരാംകുഴി – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പുതുപ്പള്ളി സെക്ഷൻ: പെഴുവേലിക്കുന്ന്, കളമ്പുകാട്ടുകുന്ന്, ആനത്താനം ട്രയിൻ, എം.ഒ.സി, എം.ഒ.സി കോളനി, സെമിനാരി, ഡോൺ ബോസ്കോ – രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ (ഭാഗികമായി).
നാട്ടകം സെക്ഷൻ: മഠത്തിൽകാവ്, ഷാജി മറിയപള്ളി – രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ.
ഈരാറ്റുപേട്ട സെക്ഷൻ: അംഗളാമ്മൻ കോവിൽ ട്രാൻസ്ഫോർമർ പരിധി – രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ. സെൻട്രൽ ജംഗ്ഷൻ ഭാഗത്തെ തെക്കേക്കര കേബിളിൽ എ.ബി. സ്വിച്ച് സ്ഥാപിക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്




