എക്സോട്ടിക് പെറ്റ് ഷോ കാണാൻ ഇനി 4 ദിവസം മാത്രം; കോട്ടയത്ത് ജനത്തിരക്കേറുന്നു!
കോട്ടയം ബ്യൂറോ
കോട്ടയം: വന്യതയുടെയും അപൂർവ്വ കാഴ്ചകളുടെയും അത്ഭുതലോകമൊരുക്കി കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന 'എക്സോട്ടിക് പെറ്റ് ഷോ' കാണാൻ ഇനി നാല് ദിവസങ്ങൾ മാത്രം. ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് അപൂർവ്വ ജീവികളെ നേരിൽ കാണാൻ ഇവിടെ എത്തിച്ചേരുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല ആമ, അനാക്കോണ്ട, മക്കാവു, ഇഗ്വാന, പെരുമ്പാമ്പ്, വിശേഷപ്പെട്ട വിവിധയിനം പൂച്ചകൾ, ചൈനീസ് മങ്കികൾ തുടങ്ങിയ വൻ ജീവിശേഖരം തന്നെയാണ് ഷോയുടെ പ്രധാന ആകർഷണം. കൂടാതെ ചൈന, ഫ്രാൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ്വ ഇനം പ്രാവുകൾ, വണ്ണമുള്ള തത്തകൾ, കാക്കറ്റൂ തുടങ്ങിയ പക്ഷികളെ അടുത്തു കാണാനും അവയോടൊപ്പം ഫോട്ടോ എടുക്കാനുമുള്ള സൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്.
കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പ്ലേ സോൺ, ഗാർഡൻ നഴ്സറി, ഫുഡ് കോർട്ട് എന്നിവയും സ്റ്റേഡിയത്തിൽ ലഭ്യമാണ്. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് സന്ദർശന സമയം. കൂടുതൽ വിവരങ്ങൾക്ക് 9207760776 എന്ന നമ്പറിൽ ബന്ധപ്പെടാം.




