കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്' സർവീസ് ഇന്ന് മുതൽ

കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്' സർവീസ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്ര ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന 'പിങ്ക് ബസ്' സർവീസുകൾ ഇന്ന് (ജൂലൈ 23) മുതൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4

ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നത്. കിഴക്കേകോട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർ.സി.സി.), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങൾ വഴി സർവീസ് നടത്തും.

രാത്രി ഒൻപതിന് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, സിനിമ കഴിഞ്ഞിറങ്ങുന്നവർ, രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ഐ.ടി. ജീവനക്കാർ തുടങ്ങി നിരവധി പേർക്ക് ഈ സർവീസ് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ നൽകിയ നിവേദനങ്ങളും പദ്ധതിയുടെ രൂപീകരണത്തിൽ പരിഗണിച്ചിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിലെ ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നിലവിൽ പിങ്ക് സർവീസിനായി വിന്യസിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ സാധാരണ ബസ് സർവീസുകളുടെ അഭാവത്തിൽ ഉയർന്ന ചെലവിൽ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന വനിതകൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാ ബദലാണ് ഈ പദ്ധതി.

Slide 1
Slide 2
Slide 3
Slide 4

ഭാവിയിൽ പിങ്ക് ബസ് സർവീസുകൾക്കായി ഓൺലൈൻ റിസർവേഷൻ സംവിധാനവും ഇലക്ട്രിക് ബസുകളും ഉൾപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സ്ത്രീസൗഹൃദ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കെ.എസ്.ആർ.ടി.സിയുടെ പ്രധാന പദ്ധതിയായാണ് 'പിങ്ക് ബസ്' വിലയിരുത്തപ്പെടുന്നത്

Slide 1
Slide 2
Slide 3
Slide 4