കെൽട്രോണുമായി ധാരണ; AI ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമാകുന്നു
സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ (MVD) AI ട്രാഫിക് നിരീക്ഷണ ക്യാമറകൾ കെൽട്രോണുമായി ധാരണയിലെത്തിയതിനെ തുടർന്ന് വീണ്ടും പൂർണ പ്രവർത്തനസജ്ജമായി. സാങ്കേതിക-പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉണ്ടായിരുന്ന അനിശ്ചിതത്വത്തിന് പരിഹാരമായതോടെയാണ് ക്യാമറകളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചത്.
ഇതോടെ അമിതവേഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഹെൽമെറ്റ് ഉപയോഗിക്കാത്തത്, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ വീണ്ടും ക്യാമറകളിലൂടെ കണ്ടെത്തി പിഴ നടപടികൾ സ്വീകരിക്കും.
ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്നും, ക്യാമറ നിരീക്ഷണം സംസ്ഥാനത്ത് വീണ്ടും സജീവമായ സാഹചര്യത്തിൽ വാഹനയാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.




