AISF വിദ്യാഭ്യാസ ബന്ദ് വൈക്കത്ത് പൂർണം

AISF വിദ്യാഭ്യാസ ബന്ദ് വൈക്കത്ത് പൂർണം

ഡൽഹിയിൽ വിദ്യാർത്ഥി-യുവജന സംഘടനകൾ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് നേരെ പോലീസും കേന്ദ്രസേനയും നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എ.ഐ.എസ്.എഫ് (AISF) പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് വൈക്കത്തും പൂർണമായി.

Slide 1
Slide 2
Slide 3
Slide 4

ബന്ദിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗം എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അഖിൽ കെ. യു. ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ അമൽ എം. എസ്., ഭാനുമതി വി. എ. എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് (AIYF) പ്രവർത്തകരായ സോജിമോൻ, ജിതിൻ, അനിൽകുമാർ എന്നിവരും പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4