അവസാന ബഡ്ജറ്റില്‍ ഇടുക്കിക്ക് വലിയ പ്രതീക്ഷ; ജില്ലയ്ക്ക് പ്രത്യേക പരിഗണന ഉണ്ടാകുമോ?

അവസാന ബഡ്ജറ്റില്‍ ഇടുക്കിക്ക് വലിയ പ്രതീക്ഷ; ജില്ലയ്ക്ക് പ്രത്യേക പരിഗണന ഉണ്ടാകുമോ?

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ അവസാന ബഡ്ജറ്റിലേക്കാണ് ഇടുക്കി ജില്ല വാനോളം പ്രതീക്ഷയോടെ നോക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റുകളിൽ ജില്ലയ്ക്കായി ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രഖ്യാപിച്ച പദ്ധതികൾ പലതും നടപ്പാകാതെയാണെന്നും വിമർശനം ഉയരുന്നു.

കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാൻ താങ്ങുവിലയും നഷ്ടപരിഹാരവും ഉറപ്പാക്കണം എന്ന ആവശ്യമാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്. തോട്ടം തൊഴിലാളികളുടെ ലയ നവീകരണവും മെച്ചപ്പെട്ട കൂലിയും ഉറപ്പാക്കാൻ കൂടുതൽ നടപടികൾ വേണമെന്നതും ശക്തമാണ്.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി മെഡിക്കൽ കോളേജിന്റെയും ജില്ല ആശുപത്രികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നു. ടൂറിസം മേഖലയിലെ റോഡ്, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വന്യജീവി ആക്രമണം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ബഡ്ജറ്റിൽ പ്രത്യേക പാക്കേജ് വേണമെന്ന് ജില്ല ആവശ്യപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

പ്രഖ്യാപനങ്ങൾക്കപ്പുറം നടപ്പാക്കാവുന്ന പദ്ധതികൾ ഈ ബഡ്ജറ്റിൽ ഇടുക്കിക്ക് ലഭിക്കുമോയെന്നതാണ് ജില്ല ഉറ്റുനോക്കുന്നത്.