ജില്ലയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി: കളക്ടർ
സുതാര്യവും സുഗമവുമായ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറിന് സമാപിക്കും. നാളെ നിശബ്ദപ്രചാരണ ദിനമായിരിക്കും. ഒൻപതിന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് നടക്കും.
ജില്ലയിൽ ആകെ 8,05,427 വോട്ടർമാരാണ് ഉള്ളത്. ഇതിൽ പുരുഷന്മാർ 3,97,586, സ്ത്രീകൾ 4,07,833, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 8 പേരുമാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 6,460 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1,614 പ്രിസൈഡിംഗ് ഓഫീസർമാർ, 1,614 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 3,232 സെക്കൻഡ്, തേർഡ് പോളിംഗ് ഓഫീസർമാർ എന്നിവരാണ് ഡ്യൂട്ടിയിലുള്ളത്.
ജില്ലയിൽ 1,076 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
സ്ത്രീകൾ നിയന്ത്രിക്കുന്ന 38 ബൂത്തുകളും 14 മോഡൽ പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാക്കിയിട്ടുണ്ട്.
തൊടുപുഴ നിയോജകമണ്ഡലത്തിലെ 229 പോളിംഗ് ബൂത്തുകളിൽ മുതിർന്ന പൗരന്മാർക്ക് ആദ്യം വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജനാധിപത്യ ഉത്സവം സമാധാനപരവും സുതാര്യവുമായ രീതിയിൽ നടത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.





