മൂവാറ്റുപുഴയാർ കരകവിഞ്ഞു; തലയോലപ്പറമ്പ്–ഉദയനാപുരം പഞ്ചായങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
തലയോലപ്പറമ്പ്: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും കിഴക്കൻ മേഖലകളിൽ നിന്നുള്ള വെള്ളപ്പാച്ചിലും മൂലം മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകി. ഇതോടെ തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായങ്ങളിലെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
കോരിക്കൽ, പഴംപെട്ടി, തേവലക്കാട്, കോലത്താർ, ഒട്ടാറശ്ശേരി, മനക്കൽകരി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വെള്ളപ്പൊക്ക സാഹചര്യത്തെ തുടർന്ന് തലയോലപ്പറമ്പ്, വടയാർ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. തലയോലപ്പറമ്പിലെ എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിലും വല്ലകത്തെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്.
റവന്യൂ ഡിവിഷണൽ ഓഫീസർ (RDO) ഷാഹി നാരായണകൃഷ്ണൻ, തഹസിൽദാർ ശ്രീകുമാർ എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. സാഹചര്യം ആവശ്യപ്പെട്ടാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ആർ.ഡി.ഒ അറിയിച്ചു.





