വി.കെ. കരുണാകരൻ അനുസ്മരണ സമ്മേളനം നവംബർ 16ന് കോട്ടയത്ത്
കോട്ടയം: കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വി.കെ. കരുണാകരൻ സാറിന്റെ അനുസ്മരണ സമ്മേളനം നവംബർ 16 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കോട്ടയത്ത് നടക്കും.
എസ്.പി.സി.എസ്. ഓഡിറ്റോറിയത്തിലെ പൊൻകുന്നം വർക്കി ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.


