അമിത വേഗത്തിൽ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി പിടിയിൽ
അങ്കമാലി: അമിതവേഗത്തിൽ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച കേസിലെ പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജിനെ വാഗമൺ പോലീസ് കസ്റ്റഡിയിൽെടുത്തു. പ്രതിയെ ഉടൻ തന്നെ അങ്കമാലി പൊലീസിന് കൈമാറും.
വിദ്യാർത്ഥിനിയായ ജസ്‌ലിയയെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ പിന്നീട് മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസിന് ദിവസങ്ങളോളം സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് പൊലീസിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു.
ഇതിനിടെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അച്ഛൻ ജോർജ് മാത്യുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
തുടർനടപടികൾക്കായി പ്രതിയെ അങ്കമാലി പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.





