മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക് എൻ.ഡി.എ. മാർച്ച്
ചെറുതോണി: ഇടുക്കി എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്കു എൻ.ഡി.എ.യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഇടുക്കിയിലെ വികസന മുരടിപ്പിനെതിരെ നടത്തിയ മാർച്ച് മന്ത്രിയുടെ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി.
ബി.ജെ.പി സംസ്ഥാന വക്താവ് റെജി ലൂക്കോസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കാൽനൂറ്റാണ്ട് കാലമായി ഇടുക്കിയുടെ വികസനം ഒരു നൂറ്റാണ്ട് പിന്നിലാക്കിയ ജനപ്രതിനിധിയാണ് റോഷി അഗസ്റ്റിൻ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പല ബില്ലുകളും നിയമസഭയിൽ പാസാക്കാൻ ശ്രമം നടത്തിയ ജനപ്രതിനിധിയെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അധ്യക്ഷത വഹിച്ചു. ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, എൻ.ഡി.എ നേതാക്കളായ ശ്രീനഗരി രാജൻ, മനേഷ് കുടിക്കയത്ത്, കെ. കുമാർ, ഷാജി നെല്ലിപ്പറമ്പിൽ, കെ.എൻ. ഷാജി, പ്രസാദ് വിലങ്ങുപാറ, സുജിത് ശശി, ലീനാ രാജു എന്നിവർ പ്രസംഗിച്ചു.
രത്നമ്മ ഗോപിനാഥ്, കെ.എൻ. പ്രകാശ്, ബിനോജ് ടി.കെ., പി.എൻ. പ്രസാദ്, അഭിലാഷ് കാലാച്ചിറ, സൗമ്യ പി.വി., അനന്തു മാങ്കാട്ടിൽ, ഗംഗകൃഷ്ണ ജെ., എം.എൻ. മോഹൻദാസ്, സുരേഷ് എ.ആർ. എന്നിവർ മാർച്ചിന് നേതൃത്വം നൽകി.





