പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ; കർശന നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ; കർശന നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. സർക്കാർ, പൊതുസ്ഥലങ്ങൾ, സ്വകാര്യ ഇടങ്ങൾ എന്നിവിടങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ഔദ്യോഗിക വാഹനങ്ങളോ സർക്കാർ സൗകര്യങ്ങളോ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് പരസ്യങ്ങൾ നൽകുന്നതിനും വിലക്കുണ്ട്.

വീടുകളുടെ മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിംഗോ നടത്താൻ പാടില്ല. ഉടമയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളിലോ മതിലുകളിലോ കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കാനും അനുവദനീയമല്ല.

പരാതികൾ അറിയിക്കുന്നതിനായി 1950 എന്ന നമ്പറിൽ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘സിവിജിൽ’ ആപ്പ് ഉപയോഗിക്കാം. ലഭിക്കുന്ന പരാതികൾ 100 മിനിറ്റിനകം പരിഹരിക്കാനായി ഫ്ലൈയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും സജ്ജമാക്കിയിട്ടുണ്ട്.

യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുൻപ് ഗതാഗതവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ പോലീസിനെ മുൻകൂട്ടി അറിയിക്കണം. ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ ആവശ്യമായ അനുമതി നിർബന്ധമാണ്. സർക്കാർ സംവിധാനങ്ങളോ ഉദ്യോഗസ്ഥരെയോ പ്രചാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പാടില്ല. പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതിന് ‘സുവിധ’ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്.