നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷകർ ജില്ലയിൽ; തയ്യാറെടുപ്പുകൾ വിലയിരുത്തി

നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷകർ ജില്ലയിൽ; തയ്യാറെടുപ്പുകൾ വിലയിരുത്തി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകർ ജില്ലയിൽ എത്തി. കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവും ചേർന്ന് നിരീക്ഷകരെ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4

പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ദീപ്തി ഉപ്പൽ (തൊടുപുഴ, ദേവികുളം), ഹർഷദ്കുമാർ ആർ. പട്ടേൽ (ഇടുക്കി, ഉടുമ്പൻചോല, പീരുമേട്) എന്നിവർ എത്തിയപ്പോൾ, പൊലീസ് നിരീക്ഷകനായി ഐ.പി.എസ് ഉദ്യോഗസ്ഥൻ പവൻ കുമാറും പങ്കെടുത്തു. ചെലവ് നിരീക്ഷകരായി ഐ.ആർ.എസ് ഉദ്യോഗസ്ഥരായ ആഷിഷ് കുമാർ (തൊടുപുഴ, പീരുമേട്), നമിത പട്ടേൽ (ദേവികുളം, ഉടുമ്പൻചോല) എന്നിവരും ചുമതലയേറ്റു.

Slide 1
Slide 2
Slide 3
Slide 4

കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൊതുനിരീക്ഷകർ വിലയിരുത്തി. എ.ഡി.എം എസ്. ശ്രീജിത്ത്, സബ് കളക്ടർ അനുപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചെലവ് നിരീക്ഷകർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ നേരിട്ടോ ഫോൺ മുഖേനയോ നിരീക്ഷകരെ സമീപിക്കാനാകും.