മെഡിസെപ് പദ്ധതിയിൽ പാക്കേജ് വർധന; മുറി വാടക ഉയർത്തി

മെഡിസെപ് പദ്ധതിയിൽ പാക്കേജ് വർധന; മുറി വാടക ഉയർത്തി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരും പെൻഷൻകാർക്കും വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ രണ്ടാം ഘട്ട പരിഷ്കാരങ്ങൾ നടപ്പാക്കി. ചികിത്സാ പാക്കേജുകളുടെ എണ്ണം വർധിപ്പിക്കുകയും മുറി, വാർഡ് വാടകകൾ ഉയർത്തുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഒന്നാം ഘട്ടത്തിലെ ഏകദേശം 1920 പാക്കേജുകളുടെ സ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ 2516 ഓളം പാക്കേജുകൾ ഉൾപ്പെടുത്തി. ദേശീയ ആരോഗ്യ അതോറിറ്റി രൂപകൽപ്പന ചെയ്ത HBP 2022 (Health Benefit Package) അടിസ്ഥാനമാക്കിയുള്ള നിരക്കുകളാണ് പുതിയതായി സ്വീകരിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

മുറി വാടകയിൽ ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്. മുൻപ് പ്രതിദിനം ₹2000 ആയിരുന്ന പരമാവധി നിരക്ക്, ഇപ്പോൾ ₹5000 ആയി ഉയർത്തി. സർജിക്കൽ, മെഡിക്കൽ പാക്കേജുകൾക്ക് ഒരേസമയം പരിരക്ഷ ലഭ്യമാക്കുന്നതും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

മെഡിക്കൽ പാക്കേജുകൾക്ക് അടിസ്ഥാന നിരക്കിനൊപ്പം ഹൈ എൻഡ് മരുന്നുകളും ഡയഗ്നോസ്റ്റിക് സേവനങ്ങൾക്കും പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി പോലുള്ള ഡേ കെയർ ചികിത്സകൾക്ക് ഇനി ഓരോ തവണയും രജിസ്ട്രേഷൻ വേണ്ടതില്ല; വൺ ടൈം രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കി.

ഇതിനിടെ, മാർച്ച് 14 മുതൽ 18 വരെ മെഡിസെപ് പോർട്ടലിൽ സാങ്കേതിക തടസ്സം നേരിട്ടതായി അധികൃതർ അറിയിച്ചു. ഇതുമൂലം പണരഹിത ചികിത്സ ലഭിക്കാതിരുന്ന ഗുണഭോക്താക്കളുടെ ക്ലെയിമുകൾ പരിശോധിച്ച് അടിയന്തരമായി അനുവദിക്കണമെന്ന് സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.