ഏലപ്പാറ കൊലപാതകം: 6 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

ഏലപ്പാറ കൊലപാതകം: 6 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

ഏലപ്പാറയിൽ ലോഡ്ജ് മുറിയിൽ നടന്ന കൊലപാതക കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പീരുമേട് പോലീസ്. വെസ്റ്റ് ബംഗാൾ നാദിയ സ്വദേശിയായ സൈഫുദ്ദീൻ മണ്ഡൽ (33) ആണ് പിടിയിലായത്.

Slide 1
Slide 2
Slide 3
Slide 4

കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ മനു ജോസഫ് (45) ആണ് കൊല്ലപ്പെട്ടത്. ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലിൽ കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും ജോലി ചെയ്തുവരികയായിരുന്നു. താമസം ഏലപ്പാറയിലെ ശിവദാസന്റെ ലോഡ്ജിലായിരുന്നു.

മനു ജോസഫിനെ താമസസ്ഥലത്ത് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതോടെ ഒപ്പമുണ്ടായിരുന്ന സൈഫുദ്ദീനെ കാണാതായത് സംശയങ്ങൾക്ക് വഴിവെച്ചു. തുടക്കത്തിൽ ഇരുവരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല.

പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.

കോട്ടയം ജില്ലാ പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.